Social Icons



Hosted by....., KSTA MUKKOM SUB-DISTRICT.





USS വിജയികളെ ആദരിച്ചു.. ഈ വർഷം uss നേടിയ വിദ്യാർഥി കളെ ,കെ എസ് ടി എ മുക്കം ഉപജില്ല ആദരിച്ചു. മണാശ്ശേരി ഗവ. യു. പി സ്കൂളിൽ നടന്ന അനുമോദനചടങ്ങ് കെ. എസ്. ടി. എ. കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ശ്രീ. സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. മുക്കം ഉപജില്ലയിൽ 120കുട്ടികൾ uss നേടിയിട്ടുണ്ട്. ശ്രീ അജീഷ് മാസ്റ്റർ അധ്യക്ഷനായ  ചടങ്ങിൽ ഉപജില്ലാ സെക്രട്ടറി ശ്രീ. വാസു മാസ്റ്റർ സ്വാഗതവും . ജില്ലാ എക്സി.അംഗം ശ്രീ. ഗിരീഷ് കുമാർ ആശംസയും നേർന്നു. ഉപ ജില്ലാ ട്രഷറർ ശ്രീ. മനോജ്‌ കുമാർ നന്ദി പറഞ്ഞു.